ഗര്‍ഭിണികള്‍ മീനും ഉരുളക്കിഴങ്ങ് ചിപ്‌സും കഴിച്ചാല്‍ ?

ചൊവ്വ, 28 മെയ് 2019 (19:34 IST)
ഗര്‍ഭിണികള്‍ എന്ത് കഴിക്കണം ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് എന്തൊക്കെ എന്ന കാര്യം നിര്‍ണായകമാണ്. കുഞ്ഞിനും അമ്മയ്‌ക്കും ആരോഗ്യം പകരുകയും ശാരീരികക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് പതിവാക്കേണ്ടത്.

ചില ഭക്ഷണങ്ങള്‍ സ്‌ത്രീകള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതുണ്ട്. 'ദ ജോണല്‍ ഓഫ് ഫിസിയോളജി' എന്ന പ്രസിദ്ധീകരണത്തില്‍ അമ്മയുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് ചിപ്‌സ്.

ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ ഉപയോഗം വളരെ കുറയ്‌ക്കണം അതിനൊപ്പം വെജിറ്റബിള്‍ ഓയിലിന്റെ ഉപയോഗവും പരമാവധി ഒഴിവാക്കണം.  

ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യമാണ് ഈ രണ്ട് സാധനങ്ങളും ഗര്‍ഭിണിക്ക് പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകുന്നത്. ഇവയിലടങ്ങിയിരിക്കുന്ന 'ലൈനോളിക് ആസിഡ് കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഗർഭിണികൾ ഈ മത്സ്യങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. മെർക്കുറി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്ക് നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കു കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍