സിക്‍സ് പായ്‌ക്ക് സ്വന്തമാക്കാന്‍ കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (14:52 IST)
ആരോഗ്യം കാത്തു സൂക്ഷിക്കുകയെന്നത് മികച്ച ജീവിത ശൈലിയുടെ ഭാഗമാണ്. ആരോഗ്യമുള്ള ശരീരത്തിനു മനസിനും പോസിറ്റീവായുള്ള കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇന്നത്തെ ജീവിത രീതിയില്‍ പലരും രോഗങ്ങള്‍ക്കു അമിത വണ്ണത്തിനു അടിമപ്പെടാറുണ്ട്. തെറ്റായ ഭക്ഷണ രീതിയും ഇരുന്നുള്ള ജോലിയുമാണ് ഭൂരിഭാഗം പേരെയും രോഗങ്ങള്‍ക്ക് അടിമപ്പെടുത്തത്.

അമിത വണ്ണവും ജീവിത ശൈലി രോഗങ്ങളും മൂലം ഇന്നത്തെ യുവതലമുറ വ്യായായ്‌മം ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. എന്നാല്‍ ജിമ്മില്‍ പോകുന്ന യുവാക്കളുടെ സ്വപ്‌നം മസിലുകളും സിക്‍സ് പായ്‌ക്ക് വയറുമാണ്.

എത്ര വര്‍ക്കൌട്ട് ചെയ്‌തിട്ടും വയറ് ഒതുങ്ങുന്നില്ലെന്നും സിക്‍സ് പായ്‌ക്ക് ലഭിക്കുന്നില്ലെന്നുമുള്ള പരാതി ഭൂരുഭാഗം പേരിലുമുണ്ട്. വ്യായായ്‌മത്തിനൊപ്പം ചിട്ടയായ ഭക്ഷണ രീതികളുമുണ്ടെങ്കില്‍ സിക്‍സ് പായ്‌ക്ക് കൈവരിക്കാന്‍ സാധിക്കും

കൂടുതല്‍ ആഹാരം കഴിക്കാതെ പോഷകാഹാരം അടങ്ങിയ ഭക്ഷണങ്ങളാണ് ആരോഗ്യമുളള മസിലുകള്‍ നല്‍കുക. ഇതിനൊപ്പം സിക്‍സ് പായ്‌ക്ക് ലഭിക്കുകയും ചെയ്യും. അതിനായി ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മതിയാകും.

കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവ അടങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുട്ട മസില്‍ ശക്തമാക്കാനുള്ള ഉത്തം ആഹാരമാണ്.

പാലും പാല്‍ ഉള്‍പ്പന്നങ്ങളും ചിട്ടയായ രീതിയില്‍ കഴിച്ചാല്‍ മസില്‍ വാലുതാകും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യത്തില്‍  20 ഗ്രാം പ്രോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളരുന്നതിനൊപ്പം ശരീരത്തിന് കരുത്ത് പകരാനും മീന്‍ പതിവാക്കാം.

ഫാറ്റ് കുറച്ച് മസില്‍ വലുതാക്കാന്‍ ഏറ്റവും ഉത്തമമാണ് ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയ ഓട്ട്സ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റാണ് ശരീരത്തിന് കരുത്ത് നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article