താപാഘാതമേൽക്കാതിരിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കൂ !

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (16:48 IST)
അതി കഠിനമായ ചൂടിലൂടെയാണ് നമ്മൽ ഇപ്പോൾ കടന്നുപോകുന്നത്. ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് സൂര്യാഘാതം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂടു കാലത്ത് സൂര്യാഘാതത്തേക്കാൾ അപകടകാരിയാണ് താപാഘാതം. ഇത് മരണത്തിന് വരെ കാരണമാകാം. ഹീറ്റ് സ്ടോക്ക് എന്നാണ് താപാഘാതം വൈദ്യ ശാസ്ത്രത്തിൽ അറിയപ്പെടുന്നത്. 
 
താപാഘാതം ശരീരത്തിൽ പിടി മുറുക്കുന്നത് ഒഴിവാക്കാൻ ചുടുകാലത്തെ ജീവിതശൈലിയിൽ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിർജല്ലികരണത്തോടൊപ്പം ശരീരത്തിലെ ലവണങ്ങളും ഒരുമിച്ച് നഷ്ടപ്പെടുന്നതോടെ രൂപപ്പെടുന്ന അവസ്ഥയാണ് താപാഘാതം . ലവണങ്ങൾ നഷ്ടമാവുന്നതോടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് പ്രധാനമായും മരണ കാരണമാകുന്നത്.
 
രാവിലെ 11നും വൈകിട്ട് 3നും ഇടയിൽ നേരിട്ട് വെയിലേൽക്കുന്നത് പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത് ധാരളാമായി വെള്ളം കുടിക്കണം. ഇത് കൂടാതെ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരള്ളം എന്നിവ കുടിക്കുന്നത് നഷ്ടപ്പെടുന്ന സോഡിയത്തിന്റെയും ലവണങ്ങളുടെയും അളവ് ശരീരത്തിൽ കൃത്യമായി നിലനിർത്തും.
 
ശരീരം വിയർക്കുന്നത് പുർണമായും നിലക്കുകയും താപനില ഉയരുകയും ചെയ്യുന്നതാണ് താപാഘാതത്തിന്റെ പ്രധാന ലക്ഷണം, ഈ സമയത്ത് നാഡീ മിടിപ്പ് വർധിക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ  ലഭ്യമാക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article