ഒരിക്കല്‍ ഹൃദയാഘാതം വന്നവര്‍ ഇക്കാര്യം തീര്‍ച്ചയാ‍യും ശ്രദ്ധിക്കണം!

ചൊവ്വ, 21 മെയ് 2019 (20:17 IST)
മാറിയ ഭക്ഷണക്രമവും വ്യായാമം ഇല്ലായ്‌മയും ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. ഇരുന്നുള്ള ജോലി കൂടി ആകുമ്പോള്‍ പറയുകയേ വേണ്ട. കൊളസ്‌ട്രോള്‍, അമിതവണ്ണം, പ്രമേഹം, ക്ഷീണം, തളര്‍ച്ച എന്നിവയെല്ലാം ശരീരത്തെ ബാധിക്കുകയും ചെയ്യും.

ഇതിനൊപ്പം ഭയക്കേണ്ടതായ കാര്യമാണ് ഹൃദായാഘാതം. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഭക്ഷണത്തിലും വ്യായാമത്തിലുമുള്ള പൊരുത്തക്കേടുകളാണ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നത്.

ഒരു തവണ ഹൃദായാഘാതം വന്നവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പുകവലിയും മദ്യാപാനവും ഒഴിവാക്കണം. ജങ്ക് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കി ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ചികിത്സയും തുടര്‍പരിശോധനകളും നിര്‍ബന്ധമായി എടുക്കുകയും വ്യായാമം അല്ലെങ്കില്‍ യോഗ, ധ്യാനം തുടങ്ങിയവ നിരബന്ധമായി പരീശീലിക്കുകയും വേണം. മാംസാഹരങ്ങള്‍ കഴിക്കുന്നത് കുറയ്‌ക്കുകയും ഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും വേണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍