കാന്‍സറിനെ അകറ്റി നിര്‍ത്താന്‍ വ്യായാമം; പഠനം പറയുന്നത് ഇങ്ങനെ!
ചൊവ്വ, 21 മെയ് 2019 (19:49 IST)
പതിവായി വ്യായാമം ചെയ്‌തലുള്ള നേട്ടങ്ങള്‍ എന്തെല്ലാമെന്ന് പറയേണ്ടതില്ല. പുതിയ ജീവിതശൈലിയില്‍ പലവിധ രോഗങ്ങള്‍ പിടികൂടുന്നത് സാധാരണമാണ്. ഭക്ഷണക്രമവും ഇരുന്നുള്ള ജോലിയുമാണ് ഇതിനു കാരണം.
ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുക, മസിലുകളുടെ വളര്‍ച്ച വേഗത്തിലാക്കുക, ശരീരകാന്തി മെച്ചപ്പെടുത്തുക എന്നീ നേട്ടങ്ങള്‍ മാത്രമല്ല വ്യായാമത്തിലൂടെ ലഭ്യമാകുന്നതെന്നാണ് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്നവരില്‍ ശ്വാസകോശ കാന്‍സര്‍, കോളോറെക്ടല്‍ കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണെന്നാണ് പഠനം പറയുന്നത്. കൃത്യമായി വ്യായാമം ചെയ്യുന്നവരിലെ ഫിറ്റ്നസ് ലെവല്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് അവര്‍ക്ക് നേട്ടമാകുന്നത്.
ഫിറ്റ്നസ് ലെവല്‍ വര്‍ദ്ധിച്ച അവസ്ഥയിലായതിനാല്‍ രോഗത്തെ വേഗത്തില്‍ അതിജീവിക്കാന്‍ സാധിക്കും. ഫിറ്റ്നസ് നിലനിര്‍ത്തിയവരില്‍ രോഗം പിടിമുറുക്കാനുള്ള സാധ്യത ഇല്ല എന്നാണ് ഈ പഠനം പറയുന്നത്. മദ്യപാനം, പുകവലി, ലഹരിമരുന്ന് എന്നീ ശീലങ്ങള്‍ ഉള്ളവരില്‍ ഈ അനുകൂല ഫലം ഉണ്ടാകണമെന്നില്ല.