യോഗ ശീലമാക്കാന്‍ ആഗ്രഹമുണ്ടോ ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം!

വ്യാഴം, 4 ജൂലൈ 2019 (14:57 IST)
മനസിനും ശരീരത്തിനും മികച്ച വ്യായാമമാണ് യോഗ. പഠനത്തില്‍ ശ്രദ്ധ, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ്, ശാരീരികക്ഷമത എന്നിവ കൂടുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ് യോഗ.

യോഗയെ സംബന്ധിച്ച് പലര്‍ക്കും ആശങ്കകളുണ്ട്. ഏത് പ്രായത്തില്‍ ആരംഭിക്കണം എങ്ങനെ പതിവാക്കാന്‍ എന്നീ സംശയങ്ങളാണ് ഭൂരിഭാഗം പേരിലുമുള്ളത്. യോഗ പതിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.
വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലത്ത് തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ ആയിരിക്കണം യോഗ ചെയ്യേണ്ടത്.

പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ തുടങ്ങുവാൻ. സംസാരിക്കാനോ എയർ കണ്ടീഷനോ ഫാനോ പാടില്ല. രാവിലെ നാല് മണി മുതൽ ഏഴ് മണി വരെയും വൈകിട്ട് നാലര മുതൽ ഏഴുമണി വരെയും യോഗ ചെയ്യാം. കിതപ്പു തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ. മദ്യപാനം, പുകവലി, ലഹരിമരുന്ന് ഉപയോഗം എന്നിവ ഒഴിവാക്കണം.

ഓരോരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകൾ ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. ആഹാരത്തിനു ശേഷം ഉടനേ യോഗ ചെയ്യരുത്. പ്രധാന ആഹാരത്തിനു ശേഷം മൂന്നര മണിക്കൂർ കഴിഞ്ഞും ലഘുഭക്ഷണത്തിനു ശേഷം ഒരുമണിക്കൂർ കഴിഞ്ഞും യോഗ ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍