രാത്രിയിൽ തൈര് വേണ്ട എന്ന് പറയുന്നത് ആയൂർവേദമാണ്. അതിന് കൃത്യമായ കാരണങ്ങളും ആയൂർവേദത്തിൽ പറയുന്നുണ്ട്. കഫം വർധിപ്പിക്കാൻ കാരണമാകും എന്നതിനാലാണ് രാത്രിയിൽ തൈര് ഉപേക്ഷിക്കണം എന്ന് പറയാൻ കാരണം. കഫദോഷം വർദ്ധിക്കുന്നത് രാത്രിയിലാണ്. മധുരവും പുളിപ്പും ചേർന്ന തൈര് കഫത്തെ വർധിപ്പിക്കുകയും ചെയ്യും. ഇത് ചുമ, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. രാത്രിയിൽ തൈര് കഴിക്കണം എന്ന് നിർബന്ധമുള്ളവർക്ക് തൈര് നേർപ്പിച്ച് ഉള്ളിയും തക്കാളിയും ചേർത്ത് കഴിക്കാം. ഇത് തൈരിന്റെ തണുപ്പ് കുറക്കും.