ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ ബ്ലാക്ക്‌സ്മിത്ത് തങ്ങളുടെ അദ്യ ഇലക്ട്രിക് ബൈക്കിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാക്ക്‌സ്മിത്ത് ബി2 എന്ന ആദ്യ ബൈക്കിന്റെ ടീസർ കമ്പനി പുറത്തുവിട്ടു. ആരെയും അകർഷിക്കുന്ന കരുത്തൻ ഡിസൈനിലുള്ള ബ്ലാക്ക്‌സ്മിത്ത് ബി2വിന്റെ ചിത്രങ്ങൾ വാഹന പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.
പൂജ്യത്തിൽനിന്നും 50 കിലോമീറ്റർ വേഗത കൈവരിക്കാൻ ബ്ലാക്ക്‌സ്മിത്ത് ബി2വിന് വെറും 3.7 സെക്കൻഡ് മതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 120 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മുഴുവൻ ചാർജിൽ സിംഗിൾ ബാറ്ററിപാക്കിൽ 120 കിലോമീറ്ററും ഡബിൾ ബാറ്ററിപാക്കിൽ 240 കിലോമീറ്ററും സഞ്ചരിക്കാൻ ബ്ലാക്ക്‌സ്മിത്തിനാകും. 4 മണിക്കൂറുകൊണ്ട് വഹനം പൂർണ ചാർജ് കൈവരിക്കും.