സ്ട്രോക്കിന്റെ ലക്ഷണങ്ങളെ എങ്ങനെ മുൻ‌കൂട്ടി തിരിച്ചറിയാം ?

വ്യാഴം, 18 ഏപ്രില്‍ 2019 (19:57 IST)
ആളുകൾ ഏറെ ഭയപ്പെടുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോവുകയോ, മരണപ്പെടുകയോ ആണ് സ്ട്രോക്കിന്റെ അനന്തര ഫലം. അതിനാൽ ഏറെ ശ്രദ്ധ നൽകേണ്ട രോഗാവസ്ഥയാണിത്. മുൻപ് പ്രായം ചെന്നവരിൽ മാത്രമാണ് ഇത് കണ്ടിരുന്നത് എങ്കിൽ ഇപ്പോഴിത് ചെറിയ കുട്ടികളിൽ പോലും കാണപ്പെടുന്നുണ്ട്.
 
സ്ട്രോക്ക് വരുന്നതിന് മുൻപായി നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. ഇത് തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടിയാൽ സ്ട്രോക്കിനെ ഒഴിവാക്കാനോ, അപകടം ഇല്ലാതാക്കാനോ സാധിക്കും. ക്ഷീണം, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്കുറവ് അനുഭവപ്പെടൽ, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട്, കാഴ്ചയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനം, നടക്കുമ്പോൾ ബാലൻസ് ഇല്ലാതാവുക എന്നതെല്ലാമാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങാൾ  
 
ഒരു കണ്ണാടിയുടെ മുന്നിൽ നിന്നാൽ നമുക്ക് തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്ന് കണ്ടെത്താം. കണ്ണാടിക്ക് മുന്നിൽ നിന്ന് കവിൾ നന്നായി വിടരുന്ന തരത്തിൽ പുഞ്ചിരിക്കുക. ഏതെങ്കിലും ഒരു കവിളിൽ മാത്രം ബലക്കുറവ് അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക, രണ്ട് കൈകളും ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക ഏതെങ്കിലും ഒരു കയ്യിന് ബലക്കുറവ് അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
 
ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ കൈയ്ക്കും കവിളിനും ഒരുമിച്ച് ബലക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആളുകളോട് സംസാരികുമ്പൊൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ അടുത്തെത്തി വേണ്ട പരിശോധനകൾ നടത്തുക. വിട്ടൊഴിയാത്ത തല വേദനയും സ്ട്രോക്കിന്റെ ഒരു പ്രധാന ലക്ഷണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍