രാത്രി നേരെ ഉറങ്ങാന്‍ സാധിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ഓഗസ്റ്റ് 2022 (15:04 IST)
ഇന്നത്തെ കാലത്ത് രാത്രി ഉറങ്ങാന്‍ സാധിക്കുന്നത് വളരെ വലിയൊരു കാര്യമായിട്ടാണ് പലരും കരുതുന്നത്. ഇടവേളകളില്ലാതെ ദീര്‍ഘനേരം ഉറങ്ങാന്‍ സാധിക്കാത്തവരാണ് പലരും. ശരിയായി ഉറക്കം ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി നേരെ ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം. ഇതിനായി ഉറങ്ങാന്‍ ഒരു സമയം ചിട്ടപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും എട്ടുമണിക്കൂര്‍ ഉറക്കമാണ് വേണ്ടത്. ഉറങ്ങാന്‍ കിടന്നശേഷം ഏകദേശം 20 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ഉറക്കാന്‍ സാധിച്ചില്ലെങ്കില്‍ കിടപ്പുമുറി വിട്ട് മറ്റെന്തെങ്കിലും ചെയ്യുകയോ പാട്ടു കേള്‍ക്കുകയോ വായിക്കുകയോ ചെയ്യാം. 
 
ഇത് മൂലം ക്ഷീണം ഉണ്ടാവുകയും ഉറങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു. അതേസമയം പട്ടിണി കിടന്നും വയറുനിറയെ ആഹാരം കഴിച്ചും കിടക്കാന്‍ പാടില്ല. കൂടാതെ മദ്യപാനം, പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗവും ഉറക്കത്തെ ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article