ആവശ്യത്തിന് കാലറി ലഭിക്കുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം?

അഭിറാം മനോഹർ
ഞായര്‍, 9 ഫെബ്രുവരി 2020 (12:45 IST)
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കാലറി നിങ്ങൾ കഴിക്കുന്ന ആഹാരത്തിലൂടെ ലഭിക്കുന്നുണ്ടോ എന്ന് എങ്ങനെ ഒരാൾക്ക് അറിയാൻ സാധിക്കും? ഒരു ദിവസം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ കാലറിയെ ആശ്രയിച്ചാണ് ഭാരം, ഫിറ്റ്നസ് ലവല്‍, ഊര്‍ജ്ജം എന്നിവ നിർണയിക്കുന്നത്. നിങ്ങൾക്ക് ആവശ്യത്തിന് കാലറി ലഭിക്കുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും.
 
നിങ്ങൾക്ക് മുടി കൊഴിയുന്നുണ്ടോ, എങ്കിൽ അത് നിങ്ങൾ ആവശ്യമുള്ള കാലറി കഴിക്കുന്നില്ല എന്നാണ് അർഥമാക്കുന്നത്.കാലറി,പ്രോട്ടീന്‍,അയണ്‍ എന്നിവ നന്നായി ശരീരത്തിലെത്തിയാല്‍ മുടിയുടെ ആരോഗ്യവും വർദ്ധിക്കും. പ്രതിരോധശക്തി കുറയുമ്പോളാണ് രോഗങ്ങൾ പിടികൂടുന്നത്.ദിവസവും ലഭിക്കുന്ന കാലറി കുറവാണെങ്കിൽ അത് പ്രതിരോധശക്തിയയേയും ബാധിക്കും. അടിക്കടി രോഗങ്ങൾ വരുന്നുണ്ടെങ്കിൽ അത് ആവശ്യമായ കാലറി ലഭിക്കാത്തത് കൊണ്ടാവാം
 
അടിക്കടി ഉണ്ടാകുന്ന ജലദോഷം കാലറി കുറവിന്റെ ലക്ഷണമാകാം. നിരന്തരം ഉണ്ടാകുന്ന ചര്‍മരോഗങ്ങൾ സ്കിൻ വരണ്ടുണങ്ങുന്നത് ഇവയെല്ലാം കാലറി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article