അഞ്ചുകോഴിമുട്ടക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറുള്ളത്. സംഗത്തി ഒരു ചൊല്ലുപോലെ തള്ളിക്കളയേണ്ടതല്ല അതിൽ സത്യവുമുണ്ട്. കോഴിമുട്ടയേക്കാളും പോഷകമൂല്യമുള്ളതാണ് കാടമുട്ട. എന്നാൽ ഇവ നിയന്ത്രിതമായ തോതിൽ ഉപയോഗിക്കണമെന്ന് മാത്രം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ, ദിവസം 4-6 മുട്ടകൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
കാലറി തീരെ കുറഞ്ഞ കാടമുട്ടയിൽ പ്രോട്ടീൻ,വൈറ്റമിൻ ബി,എ,ബി12 എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കാടമുട്ട ആസ്മ,ചുമ എന്നിവ തടയുന്നതിന് ഉത്തമമാണ്. കൂടാതെ ജലദോഷം പനി എന്നിവക്ക് കാടമുട്ട കൊണ്ട് സൂപ്പ് കഴിക്കുന്നത് വളരെയധികം നല്ലതാണ്.
ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഹൃദ്രോഗം,രക്തസമ്മർദ്ദം,പക്ഷാഘാതം,അർബുദം എന്നീ രോഗങ്ങൾ വരുത്തുന്നതിന് ഇടയാക്കും. എന്നാൽ ഇതു പരിഹരിക്കാൻ കാടമുട്ടക്ക് സാധിക്കും. കൂടാതെ അനീമിയ,ആർത്തവപ്രശ്‌നങ്ങൾ എന്നിവക്കുള്ള മരുന്ന് കൂടിയാണ് കാടമുട്ട. രക്തകോശങ്ങൾ രൂപപ്പെടാനും കാടമുട്ട ഉപയോഗിക്കുന്നത് സഹായിക്കും. അയൺ കൂട്ടുവാൻ കാടമുട്ട സഹായിക്കുന്നതിനാൽ ഇത് രക്തകുഴലുകളുടെ ആരോഗ്യം കൂട്ടുവാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാനും സഹായിക്കും.