പെപ്‌സി, കോള, സെവനപ്പ് എന്നിവ ദിവസവും കുടിക്കുന്ന ശീലമുണ്ടോ? പതിയിരിക്കുന്നത് അപകടം, നിര്‍ത്തുന്നതാണ് നല്ലത് !

Webdunia
ശനി, 29 ഏപ്രില്‍ 2023 (15:05 IST)
പെപ്‌സി, കോള മുതലായ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരുമില്ല. കട്ടിയായി എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ബോട്ടില്‍ പെപ്‌സിയോ കോളയോ നമുക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? 
 
അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് കാണാം. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നം എന്നിവയിലേക്ക് ഇത് നയിക്കും. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍, വിറ്റാമിന്‍ B-2 എന്നിവയുടെ ആഗിരണം ത്വരിതഗതിയിലാക്കുന്നു. സ്ത്രീകളില്‍ എല്ലുകളുടെ കരുത്ത് കുറയ്ക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article