എപ്പോഴാണ് പ്രസവ സമയത്ത് സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ട സാഹചര്യം വരുന്നത്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഏപ്രില്‍ 2023 (13:26 IST)
സിസേറിയന്‍ പ്രസവത്തിന്റെ പ്രധാന ഗുണം അത് അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ സുരക്ഷിതമാക്കുന്നുവെന്നതാണ്. സിസേറിയന്‍ നടത്താന്‍ പല കാരണങ്ങള്‍ ഉണ്ട്. അമ്മയുടെ ആരോഗ്യപ്രശ്നങ്ങള്‍, കുഞ്ഞിന്റെ ആരോഗ്യം എന്നിവ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. പ്രസവ സമയത്ത് കുഞ്ഞ് എന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നെന്ന് തോന്നിയാല്‍ ഉടന്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിക്കും. 
 
മാതാവിന് ഹൃദ്രോഗമോ പ്ലാസന്റാ പ്രീവിയ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ നോര്‍മല്‍ ഡെലിവറിക്കായി ഡോക്ടര്‍മാര്‍ റിസ്‌ക് എടുക്കാന്‍ നില്‍ക്കില്ല. സ്വാഭാവിക പ്രസവത്തെ പോലെ സിസേറിയന് കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വരില്ല എന്നതും ഗുണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍