മണി രത്‌നം സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം 'പൊന്നിയിൻ സെൽവൻ'രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിൽ എത്തി.കൽക്കി കൃഷ്ണമൂർത്തി രചിച്ച 'പൊന്നിയിൻ സെൽവനെ'ആധാരമാക്കി നിർമിച്ച സിനിമയിൽ വിക്രം, ഐശ്വര്യാ റായ്, ജയം രവി, തൃഷ, കാർത്തി, ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രഭു, മകൻ വിക്രം പ്രഭു ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രകാശ് രാജ്, റഹ്‌മാൻ, ലാൽ, നാണു ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി.
മണിരത്‌നത്തിന്റെ മേക്കിങ് എ.ആർ റഹ്‌മാന്റെ മ്യൂസിക് തമിഴ് സിനിമയിലെ മികച്ച താരനിരയുടെ പ്രകടനം എന്നിവ കൊണ്ട് സമ്പന്നമാണ് പൊന്നിയിൻ സെൽവൻ രണ്ട്. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ്,പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തേക്കാളും എൻഗേജ് ചെയ്യിപ്പിച്ച കുറേ രംഗങ്ങൾ രണ്ടാം ഭാഗത്തിൽ കാണാനായി എന്നത്.
ജയറാമിന്റെ പ്രകടനം എങ്ങനെ ?
തിയേറ്റർ ചിരി വരുത്തുവാൻ ജയറാമിന്റെ പ്രകടനത്തിനായി. ആദ്യഭാഗത്തിലെ പോലെ തന്നെ ജയറാമിന്റെ സ്‌ക്രീൻ ടൈം കുറവാണ്. ജയറാം കാർത്തിയുമാണ് സിനിമയിൽ ചിരിക്കാൻ ഉള്ള വക തരുന്നത്. ഇരുവരെയും നന്നായി ഉപയോഗിച്ചു.