കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെക്സിനു മുന്‍പും പിന്‍പും കുളിച്ച് ശരീരം അണുവിമുക്തമാക്കണം. വൈറസ് പകരാന്‍ സാധ്യതയുള്ള സെക്സ് പൊസിഷനുകളോ മാര്‍ഗങ്ങളോ ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നല്ല രീതിയാണ്. കോവിഡ് മഹാമാരിക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് അത്യുത്തമമെന്നും സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷിതമായ ലൈംഗികബന്ധം ഉറപ്പ് വരുത്താന്‍ പങ്കാളികള്‍ ശ്രദ്ധിക്കണം. കോവിഡ് ബാധിതനായ ഒരാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ വൈറസ് ബാധ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു ലഭിക്കുന്നതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക.