പ്രസവാനന്തര കുടവയര്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഫെബ്രുവരി 2022 (17:42 IST)
സ്ത്രീകളില്‍ പ്രസവാനന്തരം കുടവയര്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. കുഞ്ഞിനെ വയറ്റില്‍ വച്ച് പാലുകൊടുക്കുകയാണ് ഒരു മാര്‍ഗം. ഇത് വയറിലെ പേശികളെ ബലപ്പെടുത്തും. കൊഴുപ്പ് കുറഞ്ഞ് വയര്‍ മുന്‍പത്തെ പോലെയാകാന്‍ ഇത് സഹായിക്കും. കൂടാതെ ടെന്‍ഷന്‍ കുറച്ച് വിശ്രമം എടുക്കുകയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം ഊര്‍ജസ്വലമാകുകയും ഫാറ്റ് അടിഞ്ഞുകൂടാതെയിരിക്കുകയും ചെയ്യും. 
 
വയറുകുറയ്ക്കാന്‍ പ്ലാന്‍ക് വ്യായാമം ചെയ്യാം. കൈമുട്ടുകള്‍ 90 ഡിഗ്രിയില്‍ നിലത്തൂന്നി കാല്‍പാദം മാത്രം തറയില്‍ തൊട്ടുനില്‍ക്കുന്ന വ്യായാമമാണിത്. കഴിയുന്നത്ര സമയം ഇങ്ങനെ നില്‍ക്കാം. ഇത് മൂന്നുപ്രാവശ്യം ദിവസം ചെയ്യണം. മലര്‍ന്നുകിടന്ന് കാലുകള്‍ നിവര്‍ത്തി മുകളിലേക്ക് ഉയര്‍ത്തുന്ന വ്യായാമവും കുടവയര്‍ വേഗത്തില്‍ കുറയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article