Infertility In Men: പുരുഷന്മാരിലെ വന്ധ്യത, കാരണങ്ങൾ ഇവയാകാം

അഭിറാം മനോഹർ
ചൊവ്വ, 9 ജനുവരി 2024 (20:58 IST)
സ്ത്രീയെ ഗര്‍ഭവതിയാക്കുന്നതിനുള്ള പുരുഷന്റെ കഴിവില്ലായ്മയാണ് വന്ധ്യത എന്ന പേരില്‍ അറിയപ്പെടുന്നത്. മതിയായ അളവില്‍ ബീജം ഇല്ലാത്തത് മുതല്‍ ബീജത്തിന് ആവശ്യമായ വേഗത കൈവരിക്കാന്‍ സാധിക്കാത്തത് വരെ പല കാരണങ്ങള്‍ കൊണ്ടും വന്ധ്യത സംഭവിക്കാം. അത്തരത്തില്‍ പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്ന ചിലത് പരിശോധിക്കാം.
 
മതിയായ അളവില്‍ ബീജമില്ലായ്മയാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പ്രധാനമായ കാരണം. ബീജത്തിന്റെ അളവ് കുറയുന്നത് അണ്ഡവുമായുള്ള ബീജസങ്കലന സാധ്യത കുറയ്ക്കുകയും ഗര്‍ഭധാരണം പ്രയാസമുള്ളതാവുകയും ചെയ്യുന്നു. ബീജം അണ്ഡവുമായി സംയോജിക്കുന്നതിന് ബീജത്തിന്റെ വേഗതയും ചലനശേഷിയും നിര്‍ണായകമാണ്.മന്ദഗതിയിലാണ് ബീജം ചലിക്കുന്നതെങ്കില്‍ ബീജസങ്കലനത്തിനുള്ള സാധ്യതയും കുറയും.
 
വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്ന വെരിക്കോസെല്‍ എന്ന അവസ്ഥയും പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകാം. ലിംഗത്തിന്റെ ഉദ്ധാരണക്കുറവും സ്ഖലനവൈകല്യങ്ങളുമാണ് മറ്റൊരു പ്രശ്‌നം. ലിംഗം ഉദ്ധരിക്കാത്തതും ഉദ്ധാരണം വേണ്ടത്ര നേരം നിലനിര്‍ത്താന്‍ സാധിക്കാത്തതും ഗര്‍ഭധാരണത്തിന് പ്രയാസം സൃഷ്ടിക്കും. ഇത് സ്ത്രീകളുടെ പ്രത്യുല്പാദന അവയവത്തിലേക്ക് ബീജം എത്തിക്കുന്നത് തടഞ്ഞേക്കും. ടെസ്‌റ്റോസ്റ്റിറോണ്‍,ല്യൂട്ടനൈസിംഗ് ഹോര്‍മോണ്‍,ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ എന്നിവയിലെ ഇന്‍ബാലന്‍സും ബീജത്തിന്റെ ഉത്പാദനത്തെ ബാധിക്കാം. കൂടാതെ കാലാവസ്ഥയും ജീവിതശൈലിയും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകാം. അമിതമായി പുകവലിക്കുന്നതും മദ്യപിക്കുന്നതും ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതും ബീജത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article