ഗർഭിണികൾ വൈൻ കുടിച്ചാൽ ? ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം !

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (20:49 IST)
വൈൻ കുടിക്കുന്നത് പൊതുവെ ആരോഗ്യത്തിന് ഗുണകരമാണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ശുദ്ധമായ വൈൻ മിതമായ അളവിൽ കഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ഭക്ഷണ പാനിയങ്ങാളിൽ എറെ ശ്രദ്ധയും നിയന്ത്രണവും വേണ്ട ഗർഭിണികൾ വൈൻ കുടിക്കാമോ ? പാടില്ലന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. 
 
ഗർഭിണികൾ വൈൻ കുടിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ പാൻ‌ക്രിയാസിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഗർഭിണികൾ വൈൻ കുടിക്കുന്നതിന്റെ ഗുണഫലങ്ങൾ കണ്ടെത്തുന്നതിനായാണ് പഠനം ആരംഭിച്ചത് എങ്കിലും. ദോഷകരമാണ് എന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയായിരുന്നു. 
 
ഗർഭിണികളായ കുരങ്ങുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. വൈൻ ഗർഭസ്ഥ ശിശുവിന്റെ പാൻ‌ക്രിയാസിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തുകയായിരുന്നു. മനുഷ്യരിലും സമാനമായ മാറ്റങ്ങളാണ് ഉണ്ടാവുക. പാൻ‌ക്രിയാസിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുഞ്ഞിനെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article