വ്യായാമം വെറും വയറ്റിലാണോ ചെയ്യുന്നത് ?, ഗുണത്തെ പോലെ ദോഷങ്ങളും: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (16:57 IST)
രാവിലെ എഴുന്നേറ്റയുടന്‍ വ്യായാമം ചെയ്യുന്നതാണ് ആരോഗ്യത്തിന് ഫലപ്രദമെന്നാണ് പല ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്. കൂടുതല്‍ കലോറി കത്തിച്ചുകളയുന്നതിനും ദിവസം മുഴുവന്‍ ഊര്‍ജം പ്രധാനം ചെയ്യുന്നതിനും രാവിലെയുള്ള വ്യായമം നല്ലതാണ്. എന്നാല്‍ ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ വ്യായാമം ചെയ്യേണ്ടത് എന്നതിന് പറ്റി രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. നിങ്ങള്‍ എന്തിന് വേണ്ടിയാണ് വ്യായമം ചെയ്യുന്നത് എന്നതിന് ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം.
 
ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും വയറ്റിലെ വ്യായമമാണ് ഏറ്റവും നല്ലത്. എന്തെന്നാല്‍ വയറ്റില്‍ ഒന്നും ഇല്ലാത്തതിനാല്‍ തന്നെ വ്യായാമത്തിനുള്ള ഊര്‍ജത്തിന് വേണ്ടി ശരീരം ശേഖരിച്ചുവെച്ച കൊഴുപ്പാകും കത്തിച്ചുകളയുക. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
 
അതേസമയം പേശികള്‍ നഷ്ടമാകാനും ഈ രീതി കാരണമാകും എന്നതിനാല്‍ ശരീരത്തെ മികച്ച പേശികളാല്‍ കരുത്തരാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യായമത്തിന് മുന്‍പ് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്താല്‍ തീവ്രമായ വ്യായാമം ചെയ്യാനാകില്ല എന്നതും ഒരു കാരണമാണ്. തീവ്രമായ വ്യായാമം ചെയ്യുന്നവരില്‍ തലക്കറക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഭക്ഷണം കഴിച്ചതിന് ശേഷമുള്ള വ്യായാമമാണ് നല്ലത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article