മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

രേണുക വേണു

ശനി, 16 നവം‌ബര്‍ 2024 (10:50 IST)
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം താറുമാറായാല്‍ ഗുരുതരമായ അസുഖങ്ങള്‍ വരെ നിങ്ങള്‍ക്ക് വന്നേക്കാം. കരളിന്റെ പ്രവര്‍ത്തനം കൃത്യമല്ലെങ്കില്‍ അത് നിങ്ങളുടെ ശരീരം തന്നെ പലവിധ ലക്ഷണങ്ങളിലൂടെ കാണിച്ചുതരും. ഇത്തരം ലക്ഷണങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മറക്കരുത്. 
 
തുടര്‍ച്ചയായി ക്ഷീണം തോന്നുക. ശാരീരികമായി തളര്‍ച്ച
 
അടിവയറ്റില്‍ ശക്തമായ വേദന. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് 
 
കരളിന്റെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ ത്വക്കില്‍ ഇളം മഞ്ഞ നിറവും കണ്ണുകളില്‍ അമിതമായ വെള്ള നിറവും കാണപ്പെടും 
 
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ കരള്‍ പരാജയപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടാകുന്നു 
 
കാലുകളില്‍ അസാധാരണമായി നീര് കാണപ്പെടുക 
 
കണ്‍ഫ്യൂഷന്‍, ഓര്‍മക്കുറവ് എന്നിവയും കരള്‍ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ് 
 
മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം, അസഹ്യമായ ഗന്ധം 
 
ഭക്ഷണം കഴിക്കാന്‍ താല്‍പര്യക്കുറവ്, തലകറക്കം, ഛര്‍ദി
 
ചിലരില്‍ മലത്തിന്റെ നിറത്തില്‍ വ്യത്യാസം കാണപ്പെടുന്നു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍