വായുവിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കണങ്ങളെ ശുദ്ധീകരിക്കാനുമായി മൂക്കിനുള്ളില്‍ ചെറിയ രക്തക്കുഴലുകള്‍ ഉണ്ട്. ടര്‍ബിനേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ രക്തക്കുഴലുകള്‍ ഓരോ ദ്വാരത്തിനുള്ളിലും മാറിമാറി വീര്‍ക്കുകയും ചുരുങ്ങുകയും ചെയ്യും. ഉദാഹരണത്തിനു വലത് നാസാരന്ധ്രത്തില്‍ രക്തയോട്ടം വര്‍ധിക്കുമ്പോള്‍ ഇടത് നാസാരന്ധ്രം ശ്വസനത്തിനായി തുറക്കുന്നു. നിങ്ങളുടെ നാസാരന്ധ്രങ്ങളെ വേര്‍തിരിക്കുന്ന മധ്യഭാഗത്തെ തരുണാസ്ഥിയില്‍ വളവ് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് ഒരു മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നതായി തോന്നും.