പൈല്‍സ് ഉണ്ടാകാതിരിക്കണമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 ഏപ്രില്‍ 2022 (15:42 IST)
നിരവധിപേര്‍ പൈല്‍സ് മൂലം കഷ്ടപ്പെടുന്നുണ്ട്. ഇതുമൂലം മലദ്വാരഭാഗത്ത് വേദനയും രക്തം പോക്കും അസ്വസ്ഥതയുമൊക്കെ ഉണ്ടാകും. ചിലഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മൂലക്കുരു വരാതിരിക്കാന്‍ സഹായിക്കും. ആദ്യമായി ഗ്ലൂട്ടെന്‍ എന്ന പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇത് മലബന്ധവും മൂലക്കുരുവും ഉണ്ടാക്കും. ഗോതമ്പ് ബാര്‍ലി എന്നിവയില്‍ ഗ്ലൂട്ടെന്‍ കാണുന്നു. 
 
കൂടാതെ പശുവിന്‍ പാലും ഒഴിവാക്കേണ്ടതാണ്. ഇത് നിരവധിപേരില്‍ മലബന്ധം ഉണ്ടാക്കുകയും പൈല്‍സിന് കാരണമാകുകയും ചെയ്യും. കൂടാതെ ബേക്കറി ഭക്ഷണങ്ങളും മദ്യവും പൈല്‍സിന് കാരണമാകും. ബോക്കറി ഭക്ഷണങ്ങളില്‍ ഫൈബറുകള്‍ കുറവാണ്. അതേസമയം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article