നമ്മുടെ വീടുകളില്‍ വളരെ വേഗത്തില്‍ വളരുന്ന ഒരു ഫലമാണ് പപ്പായ. അമൂല്യമായ ഒരു പഴ വര്‍ഗം കൂടിയാണിത്. ആരോഗ്യ സംരക്ഷണത്തിനും നിത്യ യൗവ്വനത്തിനുമായി ദിനവും പപ്പായ കഴിക്കുന്നത് ശീലമാക്കിയാല്‍ മതി. അത്രത്തോളം ഗുണങ്ങള്‍ ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകങ്ങളും പോഷകങ്ങളും പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകളും വളരെ കൂടുതലാണ് പപ്പായയില്‍. ജീവകം എ, ബി. സി എന്നിവയുടെ കലവറയാണ് പപ്പായ എന്നുതന്നെ പറയാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന് സംരക്ഷനമേകുകയും ചുളിവുകള്‍ വരാതെ കാക്കുകയും ചെയ്യും.