അമിതമായി വ്യായായ്‌മം ചെയ്‌താലും പ്രശ്‌നമാണ്; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (15:11 IST)
ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. മാറിയ ഭക്ഷണക്രമവും രോഗഭീതിയുമാണ് പലരെയും അലട്ടുന്ന പ്രശ്‌നം. ഇരുന്ന് ജോലി ചെയ്യുന്ന സ്‌ത്രീകളും പുരുഷന്മാരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്.

ഇതോടെയാണ് ജിമ്മില്‍ പോകണമെന്ന ആശയം പലരിലും തോന്നുന്നത്. എല്ലാവധി സൌകര്യങ്ങളുമുള്ള ജിമ്മില്‍ പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മസില്‍ വലുതാക്കാനും സിക്‍സ് പായ്‌ക്ക് സ്വന്തമാക്കുന്നതിനുമായി ചിലര്‍ അമിതമായ തോതില്‍ വ്യായായ്‌മം ചെയ്യാറുണ്ട്.

എന്നാല്‍ അമിതമായ വ്യായാമം ശരീരത്തിനും മനസിനു ദോഷകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആഴ്ചയില്‍ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യേല്‍ യൂണിവേഴ്‌സിറ്റിയും 1.2 മില്ല്യണ്‍ ആളുകളില്‍ വ്യായായ്‌മവുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. ഇതില്‍ അമിതമായി വ്യയായ്‌മം ചെയ്യുന്നവര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെട്ടവരാകുമെന്നാണ് കണ്ടെത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article