അമിതമായുള്ള കൊഴുപ്പും കരൾ രോഗത്തിന് കാരണമാകും

Webdunia
ഞായര്‍, 26 ഫെബ്രുവരി 2023 (09:13 IST)
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിൻ്റെ ആരോഗ്യം വളരെ പ്രധാനമാണ്. മദ്യപാനത്തിൻ്റെ അമിതമായ ഉപയോഗമാണ് കരൾ രോഗങ്ങൾക്ക് കാരണമാകുക എന്ന് പൊതുവെ പലരും കരുതുന്നുണ്ടെങ്കിലും അമിതവണ്ണവും പാരമ്പര്യരോഗങ്ങളും അണുബാധകളുമെല്ലാം കരളിൻ്റെ ആരോഗ്യത്തെ ബാധിക്കാം.
 
കരളിനെ ബാധിക്കുന്ന അസുഖങ്ങൾ ക്രമേണ സിറോസിസിനും ചികിത്സിച്ചില്ലെങ്കിൽ കരൾ ക്യാൻസറിലേക്കും നയിക്കാം. കരളിൽ അമിതമായ കൊഴുപ്പുണ്ടാകുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക്ക് റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ്. ആൽക്കഹോൾ ഉപയോഗിക്കാത്തവർക്ക് വരാൻ സാധ്യതയുള്ള കരൾ രോഗമാണിത്. അമേരിക്കയിൽ വളരെ സാധാരണയായി ഈ അസുഖം കണ്ടുവരുന്നു.
 
നോൺ ആൽക്കഹോളിക്ക് റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ് മൂർച്ഛിക്കുന്നവർക്ക് അമിതമായ മദ്യപാനം മൂലം സംഭവിക്കുന്ന സിറോസിസിന് സമാനമായ കേടുപാടുകൾ തന്നെയാണ് ഉണ്ടാകുക. വയറുവേദന(പ്രത്യേകിച്ച് ശരീരത്തിൻ്റെ വലതുവശത്ത്) മൂത്രത്തിൻ്റെയും മലത്തിൻ്റെയും നിറത്തിലുള്ള മാറ്റങ്ങൾ, ക്ഷീണം, ഛർദ്ദി,ത്വക്കും കണ്ണും മഞ്ഞനിറത്തിലാകുക(മഞ്ഞപ്പിത്തം),  എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്.
 
ലക്ഷണങ്ങൾ കാണുന്ന പക്ഷം അടുത്തുള്ള ഡോക്ടറെ കാണുകയാണ് ഏറ്റവും ശരിയായ നടപടി. കരളിൽ കൊഴുപ്പ് അടിയുന്നതിന് പുറമെ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി,ഹെപ്പറ്റൈറ്റിസ് സി എന്നീ വൈറസുകൾ വഴിയും പാരമ്പര്യമായി ലഭിക്കുന്ന ഹീമോക്രോമാറ്റോസിസിസ്,വിൽസൺ രോഗം എന്നിവവഴിയും കരളിനെ ബാധിക്കാം. രോഗപ്രതിരോധം കരളിനെ തെറ്റായി ആക്രമിക്കുന്നത് വഴിയും കരൾ രോഗങ്ങൾ സംഭവിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article