ഫാറ്റി ലിവര്‍ തടയാന്‍ പിന്തുടരേണ്ടത് ഈ ആഹാര രീതികള്‍

Webdunia
ചൊവ്വ, 22 ജനുവരി 2019 (20:07 IST)
അമിത മദ്യപാനവും പൊണ്ണത്തടിയുമാണ് ഫാറ്റി ലിവർ അഥവാ ലിവർ സ്‌റ്റിറോസിസിന് കാരണം. വളരെ അപകടകരമായ ആരോഗ്യ അവസ്ഥയാണ് ഇത്. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഫാറ്റി ലിവർ കൂടുതലായി കാണുന്നത്.

ഭക്ഷണക്രമത്തില്‍ മാംസാഹരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും ഈ രോഗത്തിന്റെ പ്രധാന കാരണമാണ്. പലവിധത്തിലുള്ള ചികിത്സകളുണ്ടെങ്കിലും ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ഫാറ്റി ലിവർ തടയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പച്ചനിറത്തിലുള്ള ഇലക്കറിക ഫാറ്റി ലിവർ തടയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഇനോർഗാനിക് നൈട്രേറ്റ് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതും ഫാറ്റി ലിവര്‍ സാധ്യതയുള്ളവര്‍ക്ക് നല്ലതാണ്. ഇലക്കറികള്‍ക്കൊപ്പം പഴങ്ങളും കഴിക്കുന്നതോടെ ശരീരത്തില്‍ കൊഴുപ്പ് നിറയുന്നത് തടയപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

Next Article