മാനസികാരോഗ്യം കുറയുന്നുണ്ടോ? പ്രശ്നം എങ്ങനെ മനസിലാക്കാം?

Webdunia
വെള്ളി, 9 ജൂണ്‍ 2023 (15:10 IST)
അടുത്ത കാലത്തായി മാനസികാരോഗ്യത്തെ പറ്റിയും മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെ പറ്റിയുമെല്ലാം പല ചര്‍ച്ചകളും പലയിടത്തും സജീവമായിട്ടുണ്ട്. ഒരു വ്യക്തിയുടെ ശാരീരികമായ ആരോഗ്യത്തെ പോലെ തന്നെയോ അതിലേറെയോ പ്രധാന്യം നല്‍കേണ്ടതാണ് മാനസികാരോഗ്യമെങ്കിലും അടുത്ത കാലം മുന്‍പ് വരെ മാനസികാരോഗ്യത്തെ പറ്റി സംസാരിക്കുന്നത് പോലും തെറ്റാണെന്ന രീതിയാണ് സമൂഹം കൈക്കൊണ്ടിരുന്നത്.
 
ശാരീരികാരോഗ്യം പോലെ തന്നെ മാനസികമായ ആരോഗ്യത്തിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ലക്ഷണങ്ങള്‍ പ്രകടമായി കാണിച്ചാലും ആളുകള്‍ ഇതിനെ പറ്റി അറിവില്ലാത്തതിനാല്‍ അതെല്ലാം സാധാരണ പോലെ കണക്കിലെടുക്കുകയാണ് പതിവ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത് കണ്ടെത്താനായാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ നേടാനും പ്രശ്‌നം സങ്കീര്‍ണ്ണമാക്കാതെ പരിഹരിക്കാനും സാധിക്കും.
 
വിശപ്പ് കുറയുക, ഉറക്കം കുറയുക എന്നിവയെല്ലാമാണ് മാനസികാരോഗ്യം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍. വിഷാദഭാവം കൂടുക, വികാരങ്ങള്‍ പെട്ടെന്ന് മാറിമറിയുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. ഇതോടെ ജോലിയില്‍ ശ്രദ്ധിക്കുവാനും കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെയും വരും. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തുടരെ കാണുന്നുവെങ്കില്‍ മാനസികാരോഗ്യം കുറയുന്നുണ്ടോ എന്നതില്‍ ശ്രദ്ധ വെയ്ക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article