ശൈത്യകാലമായി കഴിഞ്ഞു. ഈ സമയത്ത് പല ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ജലദോഷവും ചുമയും സാധാരണമാണ് അതുപോലെ തന്നെ പലരും അനുഭവിക്കുന്നതാണ് സന്ധി വേദന. വിരലുകള്‍, പാദങ്ങള്‍, കണങ്കാല്‍, കൈമുട്ട്, കഴുത്ത് തുടങ്ങി മഞ്ഞുകാലത്ത് ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വേദന ഉണ്ടാകാം.
സാധാരണയായി ആര്‍ത്രൈറ്റിസ് ബാധിച്ച ആളുകള്‍ക്കാണ് ഈ പ്രശ്‌നം കൂടുതല്‍ ഉണ്ടാകുന്നത്. ഈ സമയത്ത് ചില ആളുകള്‍ക്ക് സാധാരണഗതിയില്‍ സഞ്ചരിക്കാന്‍ പോലും പ്രയാസമാണ്. നടത്തം അല്ലെങ്കില്‍ കൈകാലുകള്‍ ചലിപ്പിക്കുന്നത് പോലുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ പോലും ഇവരില്‍ വേദനയ്ക്ക് കാരണമാകും. ശൈത്യകാലത്ത് രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തചംക്രമണം കുറയുകയും ചെയ്യുന്നു. ഇത് അസ്ഥികളെ മോശമായി ബാധിക്കുന്നു.
കൂടാതെ മഞ്ഞുകാലത്ത് യൂറിക് ആസിഡ് പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു. ചില ആളുകളില്‍ സന്ധികളുടെ തരുണാസ്ഥികള്‍ക്കിടയിലുള്ള ലൂബ്രിക്കേഷന്‍ ദ്രാവകം ഉണങ്ങുന്നതായും കാണപ്പെടുന്നുണ്ട് ഇതും വേദനയ്ക്ക് കാരണമാകും.