അറിയാം കോവയ്ക്കയുടെ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഏപ്രില്‍ 2022 (13:35 IST)
നമ്മുടെ വീട്ടുപരിസരങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ് കോവയ്ക്ക . അധികം പരിചരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വളര്‍ത്തിയെടുക്കാവുന്നതുമാണ്. ആരോഗ്യപരമായി ധാരാളം ഗുന്നങ്ങള്‍ കോവയ്ക്കയ്ക്കുണ്ട്. ശരിരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ കോവയ്ക്ക സഹായിക്കുന്നു. അതുപോലെ തന്നെ നീര്‍ക്കെട്ട്, രക്തക്കുറവ് കഫക്കെട്ട്, ഉദര രോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമമാണ് ഇത്. കോവയ്ക്കയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ശരീരത്തിന്റെ ഉദര്‍ജസ്വലത നിലനിര്‍ത്താനും സഹായിക്കുന്നു. കോവയ്ക്ക പോലെ തന്നെ ഇതിന്റെ ഇലയും ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ്. ഇതിന്റെ ഇല വേവിച്ച് ഉണക്കി പൊടിയായി ദിവസവും കഴിക്കുന്നത് സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍