അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 ഏപ്രില്‍ 2022 (14:18 IST)
നമുക്ക് എല്ലാപേര്‍ക്കും വളരെ പ്രിയപ്പെട്ടതാണ് മാമ്പഴം. പല രുചിയിലും വലുപ്പത്തിലും വിവിധയിനം മാമ്പഴങ്ങള്‍ ലഭ്യമാണ്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ് മാമ്പഴം. ദിവസവും ഒരു മാമ്പഴം വീതം കഴിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മാമ്പഴം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കാഴ്ച ശക്തി വര്‍ധിപ്പിക്കാനും കണ്ണുകള്‍ വേഗം വരണ്ടു പോകുന്നത് തടയാനും സഹയിക്കുന്നു. ധാരാളം ഫൈബര്‍ അടങ്ങിയതാണ് മാമ്പഴം ഇത് ദഹനപ്രക്രിയ സുഗമാക്കുന്നതിനും ശരീരത്തിനാവശ്യമില്ലാത്ത കലോറികളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. അതു പോലെ തന്നെ മാമ്പഴത്തിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, വെട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍