ദിവസം ഒരു നേരം മാത്രം ചോറുണ്ണുക; ഭക്ഷണം നിയന്ത്രിക്കേണ്ടത് ഇങ്ങനെ

ശനി, 9 ഏപ്രില്‍ 2022 (10:04 IST)
മൂന്ന് നേരവും ചോറുണ്ണുന്ന ശീലമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക. ചോറ് അമിതമായി കഴിക്കുന്നത് പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും. ദിവസം ഒരു നേരം മാത്രം ചോറുണ്ണുക. ഒരു ദിവസം ഒരു പ്രാവശ്യം ഒരു ധാന്യം നമുക്ക് മതിയാവും. ഉണ്ണുന്ന ചോറിന്റെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കണം. കറികള്‍ കൂടുതലായി ഉപയോഗിക്കുക. ചോറും കറിയും എന്ന പ്രയോഗം മാറ്റി കറിയും ചോറും എന്നാക്കുക. ഒരു പ്ലേറ്റിന്റെ നാലില്‍ ഒരു ഭാഗം മാത്രം ചോറ് എടുക്കുക. ബാക്കി മൂന്നുഭാഗവും വിവിധ കറികള്‍ എടുക്കുക. അതില്‍ പ്രോട്ടീന്‍ അടങ്ങിയവയും പച്ചക്കറികളും ഇലക്കറികളും ഉണ്ടാവണം. തവിടുള്ള അരിയുടെ ചോറ് ഉപയോഗിക്കുക. തവിടുള്ള കുത്തരി മാര്‍ക്കറ്റില്‍ ലഭ്യമാണ്. തവിടില്‍ നാരുകള്‍, ചില വിറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചോറ് സാവധാനമേ ദഹിക്കുകയുള്ളൂ. സാവധാനമേ രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തുകയുള്ളൂ. ഇത് ആരോഗ്യപരമായി ഗുണം ചെയ്യും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍