രാത്രി കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. അമിതവണ്ണം കൊളസ്‌ട്രോള്‍ എന്നിവയൊക്കെ നമ്മുടെ രാതിയിലെ ആഹാരരീതികളെ ആശ്രയിച്ചിരിക്കുന്നു. രാതിയില്‍ മിതമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രി അമിതമായി ആഹാരം കഴിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തും. ന്യൂഡില്‍സ് ,പാസ്ത, പിസ ,ബര്‍ഗര്‍ പോലുള്ള ഭക്ഷണസാധനങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.