ഫാന്‍ മുഴുവന്‍ സ്‌പീഡിലിട്ട് ഉറങ്ങുന്ന ശീലം ഉണ്ടോ ?

Webdunia
ശനി, 15 ജൂണ്‍ 2019 (17:47 IST)
ചൂടുള്ള കാലാവസ്ഥയിലും അല്ലാത്തപ്പോഴും ഫാന്‍ മുഴുവന്‍ സ്‌പീഡിലിട്ട് ഉറങ്ങുന്ന ശീലം പലരിലുമുണ്ട്. പുരുഷന്മാരാണ് ഇക്കാര്യത്തില്‍ താല്‍പ്പാര്യം കൂടുതല്‍ കാണിക്കുന്നത്. രാത്രി ഓണാക്കുന്ന ഫാന്‍ രാവിലെയാണ് പലരും ഓഫ് ചെയ്യുന്നത്.

ഉറങ്ങുന്ന സമയത്തുള്ള ഫാനിന്റെ ഈ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. രാത്രി മുഴുവന്‍ മുറിയില്‍ ഫാനിട്ട് ഉറങ്ങുന്നവരില്‍ ആസ്‌തമ, അലര്‍ജി എന്നീ രോഗങ്ങള്‍ ഗുരുതരമായി ഉണ്ടാകാം.

ഉറക്കത്തില്‍ ശരീരം കൂടുതല്‍ തണുക്കുന്നത് മൂലം മറ്റ് രോഗങ്ങളും ഉണ്ടാകാം. മുറിയിലെയും ഫാനിലെയും പൊടിയാണ് ആസ്‌തമ രോഗികള്‍ക്ക് തിരിച്ചടിയാകുന്നത്. ജനാലകള്‍ തുറന്നിട്ട് ശുദ്ധവായു മുറിയില്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article