കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങൾ, പ്രോസസ് ഫുഡ്, സോയാസോസ്, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ, പായ്‌ക്കറ്റ് ചിപ്‌സുകള്‍, പായ്ക്ക്ഡ് ഫുഡ് എന്നിവയിലാണ് കൂടുതലായും ഉപ്പ് അടങ്ങിയിരിക്കുന്നത്.
ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെ ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് പലരുടെയും ശരീരത്തിലെത്തുന്നത്. അതേസമയം, പഠനങ്ങളൊന്നും അന്തിമമല്ല.