ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും. കുടാതെ രക്തകുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് ചെറുപയര്‍ കഴിക്കുന്നത്. ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. ഇത് കുടാതെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.
പ്രമേഹരോഗമുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്. ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കാം. കുടാതെ ശരീരത്തിന് തിളക്കം കിട്ടാന്‍ ചെറുപയര്‍പ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കുക.