പൗഡര്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Webdunia
വെള്ളി, 4 ജനുവരി 2019 (18:16 IST)
ഭൂരിഭാഗം അമ്മമാരുടെയും സംശയമാണ് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൗഡര്‍ ഇടാമോ എന്നത്. ഇതിന്റെ ദൂഷ്യഭലങ്ങള്‍ അറിയാതെ പല സ്‌ത്രീകളും പിച്ചു കുഞ്ഞുങ്ങളുടെ ശരീരത്ത് പോലും പൗഡര്‍ അമിതമായി ഇടാറുണ്ട്.

കുളിപ്പിച്ച ശേഷമാണ് പലരും കുഞ്ഞങ്ങളുടെ മുഖത്തും കഴുത്തിലുമടക്കം പൗഡര്‍ ഇടുന്നത്. ഈ പ്രവണത കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പൗഡറില്‍ അടങ്ങിയിട്ടുള്ള ഒന്ന് മുതല്‍ അഞ്ചുവരെ മൈക്രോള്‍ വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പൂര്‍ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയും. ചുമ, ശ്വാസംമുട്ടല്‍, അലര്‍ജി, പുകച്ചില്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും കുഞ്ഞിനെ പിടികൂടിയേക്കാം.

ഡയപ്പറിലോ അതിനോട് ചേര്‍ന്നോ പൗഡര്‍ ഇടുന്നത് അലര്‍ജികള്‍ക്ക് കാരണമാകും. കുഞ്ഞ് കിടക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയോ ചെന്ന മുറികളില്‍ ചന്ദനത്തിരി, കൊതുകുതിരി എന്നിവ കത്തിച്ചു വയ്‌ക്കുന്നതും അപകടകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article