തടി കുറയ്‌ക്കാന്‍ ഇതാണ് നല്ല മാര്‍ഗം; എന്താണ് ഐസ്‌ക്രീം ഡയറ്റ്

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (19:14 IST)
ഐസ്‌ക്രീം പതിവായി കഴിക്കുന്നത് നല്ലതാണോ ?, അല്ലെന്നാകും ഭൂരിഭാഗം പേരുടെയും അഭിപ്രായം. സ്‌ത്രീകളും കുട്ടികളുമാണ് ഐസ്‌ക്രീമിനെ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതും പാതിവാക്കുന്നതും. എന്നാല്‍, ഐസ്‌ക്രീം കൊണ്ട് അമിതവണ്ണവും ശരീരഭാരവും കുറയ്‌ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ഐസ്‌ക്രീം പതിവായി കഴിച്ച് ശരീരഭാരം കുറയ്‌ക്കുന്ന ഒരു മാര്‍ഗമാണ് ‘ഐസ് ക്രീം ഡയറ്റ്’. അമിതമായി കഴിക്കാതെ കൃത്യമായ അളവില്‍ ഇടവേളകളിലാണ് ഐസ്‌ക്രീം കഴിക്കേണ്ടത്.

ഐസ്ക്രീമിന് ഒരു ഫാറ്റ് ബെര്‍ണിങ് കഴിവുണ്ടെന്നാണ് പഠനം പറയുന്നത്. ഐസ്‌ക്രീം കഴിക്കുമ്പോള്‍ അധില്‍ അടങ്ങിയിരിക്കുന്ന കാലറി കാരണം വയര്‍ നന്നായി നിറഞ്ഞ തോന്നലുണ്ടാക്കും. ഇതു മൂലം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന സ്‌നാക്‍സ്, ജങ്ക് ഫുഡുകള്‍, ഉപ്പ് ചേര്‍ന്ന പായ്‌ക്കറ്റ് സ്‌നാക്‍സുകള്‍ എന്നിവയോട് താല്‍പ്പര്യം കുറയും.

സ്‌നാക്‍സ് കഴിക്കുന്നത് കുറയുന്നതോടെ ശരീരഭാരം കുറയും. ലോ ഫാറ്റ്, ഹൈ ഫൈബര്‍ ഡയറ്റ് ഇതിനൊപ്പം ശീലിച്ചാല്‍ മാത്രമേ ഈ ഐസ്ക്രീം ഡയറ്റ് കൊണ്ട് ഫലം ലഭിക്കൂ എന്നത് മറ്റൊരു വാസ്തവം.

അനുബന്ധ വാര്‍ത്തകള്‍

Next Article