വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2024 (18:49 IST)
Curry leaves
ജീവിതത്തില്‍ ഒരിക്കലെങ്കിലും താരന്റെ ശല്യം അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. അഴുക്കും പൊറ്റിയും നിറഞ്ഞ സാഹചര്യങ്ങളടക്കം നിരവധി കാരണങ്ങള്‍ കൊണ്ടാണ് താരന്‍ ഉണ്ടാകുന്നത്. താരന്‍ മുടികൊഴിച്ചിലിനും മുഖക്കുരുവിനുമെല്ലാം കാരണമാകുന്നു. കൂടാതെ തലയ്ക്ക് വലിയ അസ്വസ്ഥതയാണ് താരന്‍ നല്‍കുന്നത്.
 
 താരന്‍ വന്ന് കഴിഞ്ഞാല്‍ അത് മാറ്റാന്‍ കുറച്ച് പാടാണ്. താരന്‍ അകറ്റാനുള്ള പല ഷാമ്പുകളും മാര്‍ക്കറ്റില്‍ ലഭിക്കുമെങ്കിലും ഇവയില്‍ ഏറിയ പങ്കും ഫലപ്രദമല്ല. എന്നാല്‍ വീടിന്റെ പരിസരങ്ങളിലുള്ള കറിവേപ്പില ഉപയോഗിച്ച് താരന്‍ ഒരു പരിധിവരെ അകറ്റാനാകും. ഇതിനായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതില്‍ തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം തലയില്‍ പുരട്ടാവുന്നതാണ്. ശേഷം 15 മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയില്‍ ഇങ്ങനെ 2 തവണ ചെയ്യുന്നത് വലിയ ഫലം ചെയ്യും.
 
 രാത്രി കുതിര്‍ത്ത് വെച്ച ഉലുവയില്‍ പിറ്റേന്ന് രാവിലെ കഞ്ഞിവെള്ളം ചേര്‍ത്ത് പേസ്റ്റ് രൂൂപത്തിലാക്കി തലയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത് അര മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇതും താരനെതിരെ ഫലപ്രദമാണ്. ചെമ്പരത്തി താളി ഉപയോഗിച്ച് തല കുളിക്കുന്നതും താരനെതിരെ ഉപയോഗിക്കാവുന്ന മാര്‍ഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article