മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (18:26 IST)
ഗർഭിണിയായിരിക്കുമ്പോൾ പല സ്ത്രീകൾക്കും ഒരുപാട് സംശയങ്ങളുണ്ടാകാറുണ്ട്. കുഞ്ഞിനെ എങ്ങനെയെടുക്കണമെന്ന് തുടങ്ങി മുലയൂട്ടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നുവരെയുള്ള കാര്യങ്ങളിൽ സ്ത്രീകൾക്ക് നിരവധി സംശയങ്ങളുണ്ടാകാറുണ്ട്. 
  
മുലയൂട്ടുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്. മുലഞെട്ടുകള്‍ ഉരയ്ക്കുകയോ തിരുമ്മുകയോ വേണ്ട, അത് നിങ്ങള്‍ക്ക് വേദനയുളവാക്കുമെന്നു മാത്രമല്ല, മുലയൂട്ടുന്നതിനു തടസ്സമാവുകയും ചെയ്യും. നഴ്സിംഗ് ബ്രാ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുലയൂട്ടുന്ന സമയത്ത് മാറ്റാന്‍ സാധിക്കുന്ന ഫ്ളാപ്പുകളാണ് ഇതിന്റെ പ്രത്യേകത.
 
മുലയൂട്ടല്‍ അനായാസമാക്കുന്നതിനു വേണ്ടി മുന്‍ഭാഗം തുറക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വസ്‌ത്രങ്ങൾ വാങ്ങുക. മുലയൂട്ടുന്ന അവസരത്തില്‍, കഴുത്തിനും ചുമലുകള്‍ക്കും അസ്വസ്ഥതയുണ്ടാകാതിരിക്കാന്‍ നഴ്സിംഗ് പില്ലോ കരുതുക. കുഞ്ഞിനെ ശരിയായ സ്ഥാനത്താക്കുന്നതിന് സാധാരണ തലയിണയെക്കാള്‍ ഗുണകരമായിരിക്കുമിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article