മകനും മരുമകളും കാരണം രണ്ടാം ഭാര്യ പിണങ്ങി പോയി, ദേഷ്യത്തിൽ പേരക്കുട്ടിയെ തലയ്ക്കടിച്ച് കൊന്ന് മുത്തച്ഛൻ

വ്യാഴം, 1 ഓഗസ്റ്റ് 2019 (10:23 IST)
രണ്ടാം ഭാര്യ ഇറങ്ങിപ്പോയതിന്റെ ദേഷ്യത്തിൽ പേരക്കുട്ടിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മുത്തച്ഛൻ. പൊള്ളാച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) നെ പൊലീസ് അറ്സ്റ്റ് ചെയ്തു. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനി (പത്ത് മാസം)യാണ് കൊല്ലപ്പെട്ടത്. 
 
തന്റെ രണ്ടാം ഭാര്യ പിണങ്ങി പോയതിനു പിന്നിൽ മകനും മരുമകളും ആണെന്നും ഇതിന്റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഭാര്യ പിണങ്ങിപ്പോയതിന്റെ പിന്നാലെ മകന്റെ വീട്ടിലെത്തിയ ശെൽ‌വരാജ് മരുമകളുടെ മടിയിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് എടുത്ത് ബൈക്കിൽ രക്ഷപെടുകയായിരുന്നു. 
 
തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശെൽ‌വരാജിനെ  കിണത്ത്ക്കടവ് റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
 
ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍