മാങ്ങ കഴിച്ചാൽ ക്യാൻസറിനെ തോൽപ്പിക്കാം !

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:26 IST)
മാങ്ങ കഴിച്ചാൽ അർബുദത്തെ പ്രതിരോധിക്കാമെന്ന് എത്ര പേർക്കറിയാം?. ആന്‍റി ഓക്സിഡന്‍റിന്‍റെ കാര്യത്തില്‍ ബ്ലൂബെറി, അക്കായ്, മാതളം തുടങ്ങിയവയേ അപേക്ഷിച്ച് മാങ്ങ എത്രയോ മികച്ചതാണ്.
 
അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്കാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്നൌ ഐ ടി ആര്‍ സിയിലെ ഗവേഷകര്‍ ഇത് തെളിയിക്കുന്നതിനായി ഒരു പഠനം നടത്തിയിരുന്നു. അര്‍ബുദം ബാധിച്ച ചുണ്ടെലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്‌. ചുണ്ടെലികളിലെ ട്യൂമര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവന്നു. 
 
മാങ്ങയുടെ കാമ്പിലടങ്ങിയ ലൂപിയോള്‍ എന്ന രാസപദാര്‍ഥമാണു അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നുമാണ് കണ്ടെത്തിയത്. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍