പുകവലി നിര്‍ത്താന്‍ എന്താണ് മാര്‍ഗം ?; ഈ ആശങ്കയ്‌ക്ക് ആയുസില്ല!
ശനി, 3 ഓഗസ്റ്റ് 2019 (19:54 IST)
നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഒരു ശീലമാണ് പുകവലി. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടികൂടാന്‍ കാരണമായ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്.
പഴയ തലമുറയെ അപേക്ഷിച്ച് ഇന്ന് പുകവലിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. എന്നാല്‍, ദിവസത്തില്‍ ഒരിക്കലെങ്കിലും ഈ പ്രവര്‍ത്തി തുടരുന്നവരുമുണ്ട്. പുകവലി ഒറ്റയടിക്ക് നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല.
പുകയില ഒരു വര്‍ഷം 60 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഏകദേശം 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല.
സമയമെടുത്തു വേണം പുകവലി നിര്‍ത്താന്‍. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഇതിന് ആവശ്യമാണ്. ശീലത്തിന് അടിമയായ വ്യക്തികള്‍ ഒരു ഡോക്‍ടറെ കണ്ട ശേഷമെ ഇത്തരം തീരുമാനത്തിലേക്ക് കടക്കാവൂ.
പുകവലി നിര്‍ത്താന്‍ ചികിത്സാരീതികളും മരുന്നുകളും ഉണ്ട്. നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, നോണ്‍ നിക്കോട്ടിന്‍ മെഡിക്കേഷന്‍ ഇവയും കൂടാതെ ഹിപ്‌നോസിസ്, അക്യുപങ്ചര്‍, ബിഹേവിയറല്‍ തെറാപ്പി, മോട്ടിവേഷണല്‍ തെറാപ്പീസ് തുടങ്ങിയ ആള്‍ട്ടര്‍നേറ്റ് തെറാപ്പികളും ഉണ്ട്.
പതിയെ പതിയെ വേണം പുകവലി അവസാനിപ്പിക്കാന്‍. പുകവലിക്കുന്നവരുമായി അധികം സമയം ചെലവഴിക്കാതെയും നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കുകയും വേണം. പുകവലി നിര്‍ത്താന്‍ തീരമാനിക്കുമ്പോള്‍ നിക്കോട്ടിന്‍, ശരീരത്തില്‍ നിന്നും പിന്‍വാങ്ങുന്നതു മൂലം ചില പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ഇതുണ്ടായേക്കാം.
പുകവലി അവസാനിപ്പിക്കുമ്പോള്‍ സാധാരണയായി കാണുന്ന അവസ്ഥകള്‍ ഇവയാണ്. സിഗരറ്റിനോടുള്ള ആസക്തി, ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ, ക്ഷീണം, മലബന്ധം, വയറ്റില്‍ അസ്വസ്ഥത, വിഷാദം, ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുക. ഈ പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്.