മുലയൂട്ടിയാല്‍ മാറിടസൌന്ദര്യം നഷ്ടമാകുമോ?; ഈ ആശങ്കയ്‌ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?
വ്യാഴം, 1 ഓഗസ്റ്റ് 2019 (19:40 IST)
ഒരു കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍ ലഭ്യമാകുക എന്നത്. കുട്ടിയുടെ ശാരീരിക, മാനസിക വളര്‍ച്ചയ്‌ക്ക് മുലപ്പാല്‍ കൂടിയേ തീരൂ. ആദ്യ ആറുമാസം കുഞ്ഞിന് ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാലിലൂടെ കിട്ടും. അതിനാല്‍ ഈ കാലയളവില്‍ വെള്ളം, ചായ, മറ്റു പാല്‍, പഴച്ചാര്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിന് നല്‍കേണ്ടതില്ല.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ആദ്യത്തെ ആറ് മാസക്കാലം സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും ഈ പ്രായത്തോടെ ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ്. മറ്റു ഭക്ഷണത്തോടൊപ്പം 2 വർഷം വരെ മുലപ്പാൽ കൊടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
കുഞ്ഞുങ്ങളിലുണ്ടാകുന്ന ആസ്‌ത, കാന്‍സര്‍ എന്നിവ തടയാന്‍ മുലപാല്‍ സഹായിക്കും. മുലയൂട്ടന്ന അമ്മമാരുടെ വലിയൊരു ആശങ്കയാണ് മുലകള്‍ തൂങ്ങുമോ എന്നത്. ഇക്കാര്യത്തില്‍ അനാവശ്യമായി ചിന്തിക്കുകയും ടെന്‍ഷനടിക്കുകയും ചെയ്യുന്ന സ്‌ത്രീകളുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ ആശങ്ക വേണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മുലകള്‍ തൂങ്ങുമെന്നും മുലകളുടെ ദൃഡത നഷ്‌ടമാകും എന്നൊക്കെ പറയുന്നത് വെറും തെറ്റായ ധാരണയാണ്. മുലകളുടെ വലുപ്പം വര്‍ദ്ധിക്കും എന്നത് മാത്രമാണ് സംഭവിക്കുക. കുട്ടിയുടെ വളര്‍ച്ചയ്‌ക്കായി അമ്മയുടെ ശരീരം തയ്യാറാകുന്നതിന്റെ സൂചനയാണിത്.