വെള്ളം ചേര്‍ത്ത പാല്‍ ആണോ വീട്ടില്‍ വാങ്ങുന്നത്? അറിയാന്‍ എളുപ്പവഴിയുണ്ട്

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (09:49 IST)
പാല്‍ മികച്ചൊരു പോഷക പനീയമാണ്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശരീരത്തിനു ഗുണം ചെയ്യും. എന്നാല്‍ എല്ലാ ഗുണമേന്മയോടും കൂടിയ പാല്‍ തന്നെയാണോ നമുക്ക് സ്ഥിരം ലഭിക്കുന്നത്? പാലില്‍ മായം ചേര്‍ക്കുന്നത് നിത്യസംഭവമാണ്. അത്തരം പല വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുമുണ്ട്. വീട്ടില്‍ വാങ്ങുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത് എങ്ങനെയാണ്? അതിനു ചില പൊടിക്കൈകള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
പ്രകൃതിദത്ത പാലില്‍ സോപ്പിന്റെ അംശം പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയതിനെയാണ് സിന്തറ്റിക്ക് പാല്‍ എന്ന് അറിയപ്പെടുന്നത്. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. രുചി വ്യത്യാസം കൊണ്ട് തന്നെ സിന്തറ്റിക് പാല്‍ തിരിച്ചറിയാന്‍ സാധിക്കും. ഒരു തുള്ളി പാല്‍ വിരലില്‍ ഒഴിച്ച് പതുക്കെ ഉരസി നോക്കണം. അപ്പോള്‍ സോപ്പ് പോലെ എണ്ണമയം തോന്നുന്നുണ്ടെങ്കില്‍ അത് സിന്തറ്റിക് പാല്‍ ആണ്. അതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചൂടാക്കുമ്പോള്‍ പാലിന് മഞ്ഞനിറമാകുന്നുണ്ടെങ്കില്‍ അത് എന്തെങ്കിലും രാസവസ്തുക്കള്‍ അടങ്ങിയതിന്റെ ലക്ഷണമാണ്. 
 
പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്‍ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല്‍ ഒഴിക്കുക. ആ പാല്‍ അതിവേഗം ഒഴുകി പോകുകയാണെങ്കില്‍ അതില്‍ വെള്ളത്തിന്റെ അംശമുണ്ട് എന്നാണ് അര്‍ത്ഥം. 
 
പാലില്‍ ഫോര്‍മാലിന്റെ അളവ് കണ്ടെത്താന്‍ വീട്ടില്‍ ഒരു ടെസ്റ്റ് ട്യൂബ് ഉണ്ടായാല്‍ മതി. 10 മില്ലി പാല്‍ ടെസ്റ്റ് ട്യൂബില്‍ എടുത്ത് അതിലേക്ക് 2-3 തുള്ളി സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുക. ടെസ്റ്റ് ട്യൂബിന്റെ ഏറ്റവും മുകളിലാണ് ഒരു വട്ടത്തില്‍ നീല നിറം കാണുകയാണെങ്കില്‍ അതിനര്‍ത്ഥം പാലില്‍ ഫോര്‍മാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article