സോയാബീന്‍ എണ്ണയുടെ അഞ്ച് ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 മാര്‍ച്ച് 2022 (10:41 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള പയര്‍ വര്‍ഗമാണ് സോയാബീന്‍. ഇതിന്റെ എണ്ണയില്‍ നിറയെ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഉണ്ട്. ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ ഉയര്‍ത്തുന്നു. ഇത് ഹൃദയത്തിന്‍െ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ സോയാബീന്‍ എണ്ണയില്‍ ധാരാളം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളെ ബലപ്പെടുത്തും. കൂടാതെ ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയും ലിനോലിക് ആസിഡും ആന്റിഓക്‌സിഡന്റുകളും നീര്‍വീക്കം ഉണ്ടാകുന്നത് തടയുകയും ചര്‍മത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. 
 
ഇതിലടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ഇത് മറവിരോഗങ്ങളെ തടയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article