നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് തേങ്ങയെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ആന്റിവൈറല്‍, ആന്റി ഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ തേങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റും കൂടിയ അളവില്‍ കൊഴുപ്പും ഫൈബറും അടങ്ങിയിരിക്കുന്നതാണ് ഇതിന് കാരണം. മറ്റൊന്ന് നിര്‍ജലികരണം ഉണ്ടാകുന്നത് തേങ്ങ തടയുന്നു. അധികമായി ഇലക്ട്രോലൈറ്റുകള്‍ ഉള്ളതാണ് ഇതിന് കാരണം.