അമിതമായ ശരീരഭാരം പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനൊപ്പം സ്വാഭാവിക ജീവിതം നയിക്കാനുള്ള ബുദ്ധിമുട്ടാണ് ഇക്കൂട്ടരെ ബാധിക്കുന്നത്.
അമിതവണ്ണവും കുടവയറും പുരുഷന്മാരെ പോലെ സ്‌ത്രീകളെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിനു പ്രതിവിധിയായി ജീവിത ശൈലി മറ്റുന്നതിനൊപ്പം മരുന്നുകള്‍ കഴിക്കുന്നവരും ധാരാളമാണ്. എന്നാല്‍ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആപ്പിൾ, ബ്രൊക്കോളി, തണ്ണിമത്തൻ, ഉരുളക്കിഴങ്ങ് , ചീര, കാരറ്റ് എന്നീ 6 നെഗറ്റീവ് കാലറി ഭക്ഷണങ്ങൾ ശീലമാക്കിയാല്‍ ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
നാരുകൾ ധാരാമുണ്ടെങ്കിലും കാലറി കുറവാണ് എന്നതാണ് ആപ്പിളിന്റെ പ്രത്യേകത. ഇതു പോലെ തന്നെയാണ് ബ്രൊക്കോളിയും. ഇതില്‍ നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് അത്ഭുതാവഹമായ കഴിവുണ്ട്.
പൊട്ടാസ്യം, ജീവകം ബി 6, ജീവകം സി എന്നിവയുടെ ഉറവിടം കൂടിയാ ഉരുളക്കിഴങ്ങ് ശരീരഭാരം കൂടുതലുള്ളവര്‍ പതിവാക്കണം. കെ, എ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്നതാണ് ചീരയുടെ പ്രത്യേകത. ആരോഗ്യം കാക്കുന്നതിനൊപ്പം സൌന്ദര്യം നിലനിര്‍ത്തുന്നതിനും ഉത്തമമായ ഒന്നാണ് കാരറ്റ്.
നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവ അടങ്ങിയ കാരറ്റ് ഒരു നെഗറ്റീവ് കാലറി ഭക്ഷണമാണ്.
എന്നാൽ ശരീരഭാരം അമിതമായി കുറയ്‌ക്കുന്നതും നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരീരഭാരം കുറയുന്നത് അസ്ഥികളെ ഗുരുതരമായി ബാധിക്കും.
ശരീരത്തിന്റെ ഭാരം കുറയുന്നത് നല്ലതല്ലെന്ന് ഗവേഷക സംഘമായ ഫ്രമിങ്ഹാം ഹാര്‍ട്ട് സ്റ്റഡി അവകാശപ്പെടുന്നു. ഭാരം കുറച്ചവരിലാണ് ഇവർ പരീക്ഷണം നടത്തിയത്. പ്രായാധിക്യത്തെത്തുടർന്നുള്ള അസ്ഥികളുടെ ബലക്ഷയം ശരീര ഭാരം കുറച്ചവരിലാണ് കൂടുതലായും കാണപ്പെടുന്നത്.
എന്നാൽ പ്രത്യേക വ്യായമത്തിലൂടെയും പോഷകസമൃദ്ദമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ഇതിന്റെ ദൂഷ്യഫലങ്ങൾ കുറയ്‌ക്കാമെന്നും വിദഗ്ദർ പറയുന്നു. ശരീരഭാരം കുറയ്‌ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നവരൊക്കെ ഇനി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതല്ലേ. ജേണല്‍ ഓഫ് ബോണ്‍ ആന്‍ഡ് റിസര്‍ച്ച് മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.