കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പലപ്പോഴും തലവേദന, ചിലകാര്യങ്ങളില്‍ മാറ്റം വരുത്തണം!

ശ്രീനു എസ്
ചൊവ്വ, 11 ഓഗസ്റ്റ് 2020 (14:40 IST)
രാവിലെ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പലരേയും തലവേദന പിടികൂടാറുണ്ട്. പലരും ഇത് നിസാരമായി തള്ളിക്കളയുകയാണ് പതിവ്. തലവേദനയ്ക്ക് പലകാരണങ്ങള്‍ ഉണ്ടാകാം. അതിലൊന്നാണ് അമിതമായ കഫൈന്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം. ഇത് ശീലമുള്ളവര്‍ക്ക് രാവിലെ തലവേദന ഉണ്ടാകാം. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.
 
ഉറങ്ങുന്നതിന് മുന്‍പ് മദ്യപിക്കുകയോ മറ്റുലഹരി ഉപയോഗിക്കുകയോ ചെയ്താലും പിറ്റേന്ന് രാവിലെ തലവേദന ഉണ്ടാകാം. തുടര്‍ച്ചയായി തലവേദന മാറാതെ പതിവായി ആവര്‍ത്തിക്കുന്നെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article