രാവിലെ ഉണരാനും ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ഇക്കാര്യങ്ങള്‍ ശീലമാക്കാം

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (19:48 IST)
മെച്ചപ്പെട്ട ആഹാരങ്ങള്‍ കഴിച്ചിട്ടും രാത്രി നേരത്തെ കിടന്നുറങ്ങിയിട്ടും രാവിലെ ഉണരാന്‍ കഴിയുന്നില്ലെന്ന പരാതി ഭൂരിഭാഗം പേരും ഉയര്‍ത്താറുണ്ട്. ഒരു ദിവസത്തിന്റെ മൂഡ് മുഴുവന്‍ കളയുന്നതാണ് വൈകിയുള്ള എഴുന്നേല്‍ക്കല്‍. മാനസികമായും ശാരീരികമായും അലസതയും ഇതോടെ ഉണ്ടാകും.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൃത്യസമയത്ത് തന്നെ ഉണരാന്‍ കഴിയും. വലിയ ശബ്ദത്തില്‍ അടിക്കുന്ന അലാറാം കിടക്കയില്‍ നിന്നും ദൂരയായി വെക്കുകയും രണ്ട് മിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ സെറ്റ് ചെയ്യുകയും വേണം.

എഴുന്നേറ്റാലുടന്‍ ചെറിയ ചൂടുള്ള വെള്ളം കുടിക്കാം. പച്ചവെള്ളം ആയാലും മതി. യോഗ, ജിം, നടത്തം, സൈക്ലിംഗ് എന്നീ തരത്തിലുള്ള വ്യായാമ മുറകള്‍ക്ക് തീര്‍ച്ചയായും സമയം കണ്ടെത്തണം.

എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. ഇതിനായി തലേദിവസം രാത്രി തന്നെ പിറ്റേ ദിവസത്തെ കാര്യങ്ങളെക്കുറിച്ചും മറ്റും വ്യക്തമായി മനസില്‍ കാണണം. അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പ് ആകണം ഈ പ്ലാനിംഗ്.

അനുബന്ധ വാര്‍ത്തകള്‍

Next Article